2014, സെപ്റ്റംബർ 6, ശനിയാഴ്‌ച

                                    ഓണം - 2014 

" കേരനിരകളാടുന്നൊരു ഹരിതചാരുതീരം " 
ജയചന്ദ്രൻ പാടിയ ഈ ഗാനം ഇഷ്ട്ടപെടാത്ത ആരെങ്കിലുമുണ്ടോ ...?
ഒരു മലയാളിക്ക് തന്റെ നാടിനെകുറിച്ച് അഭിമാനിക്കാനായി എല്ലാം തികഞ്ഞ, അർത്ഥവത്തായ ഒരു ഗാനം ....
കേരളനാട് എന്നാൽ കേരങ്ങളുടെ നാട്....
പച്ചപരവതാനി വിരിച്ച പാടങ്ങളും ..........അതിനരികിൽ ..
കാറ്റിലങ്ങിനെ ആടിയുലഞ്ഞു നില്ക്കുന്ന തെങ്ങുകളും ....
ആഹാ.....എത്ര മനോഹരമാണിവിടം .........
പക്ഷെ പറഞ്ഞിട്ടെന്തു കാര്യം..
ഈ ഓണക്കാലത്ത്പോലും 25 രൂപയിൽ കൂടുതൽ കൊടുക്കണം ഒരു നാളികേരം വാങ്ങാൻ ...
വെളിച്ചെണ്ണയുടെ വിലയോ.....

കിലോക്ക് 220 രൂപവരെ എത്തിനില്ക്കുന്നു ....നില്ക്കുന്നില്ല....തുടരുമെന്ന് തോന്നുന്നു ...
" നാളികേരം കിട്ടാനില്ലത്രേ ..."
എന്താ ഇത്ര വില എന്ന് ചോദിക്കുമ്പോൾ ഇതാണ് കച്ചവടക്കാരുടെ മറുപടി ...
എന്തുകൊണ്ടാണ് ഈ " കിട്ടായ്ക " ക്ക് കാരണം ...?

നേന്ത്രക്കായ വറവും, നേന്ത്രപഴവും വിഭവ സമൃദ്ധമായ ഊണുമാണ് നമ്മുടെ ഓണം .....
നാട്ടിലെവിടെനോക്കിയാലും നേന്ത്രക്കായ കൃഷിയാണ് ....
എന്നിട്ടും വിലയുടെ കാര്യത്തിൽ ഒരു കുറവുമില്ല ...
ആ മാവേലി വിശ്വാസത്തെ ഞെക്കി ഊറ്റി പിഴിയാൻ വേണ്ടിയല്ലേ ഈയൊരു വിലകയറ്റം അതും ഈ ഓണക്കാലത്ത് ...
പച്ചക്കറി വിപണിയിൽ..... ആഘോഷവേളകളിൽ ഏറ്റവും ഉയര്ന്ന വില പച്ചപയറിനാണ് ..
ഇനിയും 2 ദിവസം കൂടി ഓണത്തിന് ബാക്കിനില്ക്കെ പോലും ഇന്ന് പയറിനു വില 140 രൂപയാണത്രേ ...
ഉത്രാടപ്പാച്ചിൽ കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഒന്ന് ചെന്ന് നോക്കു കിലോക്ക് 30 രൂപ മതിയാകും ...
ഒന്ന് മനസ്സുവെച്ചാൽ നമുക്കും നമ്മുടെ തൊടിയിൽ കുത്താമായിരുന്നില്ലേ കുറച്ചു പയറുവിത്തുകൾ...

ചെയ്യില്ല .....അതാണ്‌ ഇന്നത്തെ മലയാളി....
ആക്ഷേപിക്കുകയല്ല ,....ചെയ്യുന്നവരും ഉണ്ട് കേട്ടോ...
140 ഓ 200 ഓ വന്നാലും അത് വാങ്ങിക്കാനും വരിവരിയാണ് ....
ആരാണ് ഈ വിലനിലവാരം നിശ്ചയിക്കുന്നത് ...?
ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല അല്ലേ ...
എന്നാൽ എല്ലാവര്ക്കും അറിയുകയും ചെയ്യാം ....
" കള്ളവുമില്ല ചതിയുമില്ല .....
എളോളമില്ല പൊളിവചനം " എന്ന മാവേലി സങ്കല്പം ഇനിയൊരു സ്വപ്നം മാത്രം അല്ലെ ...
കുതിച്ചുയരുന്ന ഈ വിലകയറ്റത്തിലും .........
എല്ലാം സഹിച്ചും ക്ഷമിച്ചും ഓണമാഘോഷിക്കുന്ന എല്ലാവര്ക്കും ...
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ...